കണ്ണൂരിൽ തീവ്രമഴ മുന്നറിയിപ്പ്: ഇടിമിന്നലിനും കാറ്റിനും സാധ്യത
കണ്ണൂർ: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വരെ കനത്ത മഴ തുടർന്നേക്കും. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട്, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, വയനാട്, ഇടുക്കി, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
