തളിപ്പറമ്പിൽ കാറിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന രണ്ടു പേർ പിടിയിൽ
കണ്ണുർ: തളിപ്പറമ്പിൽ കാറിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന രണ്ടു പേർ പിടിയിൽ.മാതമംഗലം എരമം തായിറ്റേരിയിലെ അഞ്ജില്ലത്ത് ഫൈസൽ , കുറ്റൂരിലെ കമ്പിൽ പലോത്ത് ഹൗസിൽ മൻസൂർ എന്നിവരെയാണ് പിടികൂടിയത് . ഇവരുടെ പക്കൽ നിന്ന് 1.47 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ചൊവാഴ്ച വൈകീട്ടോടെ തളിപ്പറമ്പ് ആസാദ്നഗറിൽ വെച്ചാണ് ഇരുവരും പിടിയിലായത്. പോലീസ് സംഘത്തിന്റെ മന്ന, പുഷ്പഗിരി ഭാഗത്തെ റെയ്ഡിനിടെയാണ് ഒഴിഞ്ഞ പറമ്പിൽ കാർ നിർത്തിയട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയത്.കാറിന്റെ ഡാഷ് ബോർഡിൽ കണ്ട അലുമിനിയം ഫോയിൽ പേപ്പർ’ തുറന്ന് നോക്കിയപ്പോഴാണ് എം.ഡി.എം. എയും വലിക്കാൻ ഉപയോഗിക്കുന്ന ബർണർ പൈപ്പും കണ്ടെത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കാനാണ് പ്രദേശത്തേക്ക് വന്നതെന്നും കാസർക്കോട് ഉളിയത്തടുക്കയിലെ ഒരാളിൽ നിന്നാണ് ഇത് വാങ്ങിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു.പ്രതികളെ റിമാന്റ് ചെയ്തു.ഗ്രേഡ് എ.എസ്.ഐ സി.പി സജിമോൻ, മുഹമ്മദലി, ഡ്രൈവർ കെ. മഹേഷ് എന്നിവരും യുവാക്കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു
