എന്റെ പാമ്പേ… എന്തൊരു കടി ഇത്..ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു
ഇടുക്കി: ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്.പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു.ഇത് ആറാം തവണയാണ് മോൻസിക്ക് പാമ്പുകടിയേൽക്കുന്നത്. ഓരോ തവണയും ഗുരുതരാവസ്ഥയിലായെങ്കിലും മരണത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരികയായിരുന്നു.
