Latestകേരളം

സതീശൻ അല്ലാതെ പിന്നെ ആര്..;വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തില്‍ പൂജ

സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി നടന്നത്. യൂത്ത് കോണ്‍ഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുണ്‍ ജെറോം 955 രൂപ അടച്ചാണ് പൂജകള്‍ ബുക്ക് ചെയ്തത്.

ഒന്നര വർഷമായി അബുദാബിയില്‍ ജോലിചെയ്യുന്ന തരുണ്‍ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകള്‍ കഴിപ്പിച്ചത്. പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്നും തരുണ്‍ പറയുന്നു.