Latestകേരളം

വയനാട് ടൗണ്‍ഷിപ്പ്: ഇന്ന് മുപ്പതോളം വീടുകള്‍ കൂടി സാങ്കേതികമായി കൈമാറും

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പില്‍ ഇന്ന് മുപ്പതോളം വീടുകള്‍ കൂടി സാങ്കേതികമായി കൈമാറും.നിലവില്‍ 83 വീടുകള്‍ ആണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍, വീടുകളില്‍ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല.

178 വീടുകളും നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. അതേസമയം, മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. ഈ മാസം അവസാനം തന്നെ 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിൻ്റെ പുതിയ പ്രഖ്യാപനം.