Latestകേരളം

ഞാനും കുറച്ച് നാട് കാണട്ടെ സഹോ…;നാദാപുരത്ത് സ്കൂട്ടറിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കോഴിക്കോട് : നാദാപുരത്ത് സ്കൂട്ടറിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം ദൂരം.പുറമേരി സ്വദേശി തയ്യുള്ളതില്‍ ‘മെഹർ’ വീട്ടില്‍ അൻഫസ് ആണ് അവിശ്വസനീയമാംവിധം പാമ്പ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

ഞായറാഴ്ച പുറമേരിയിലെ സ്വന്തം വീട്ടില്‍ നിന്നും മദ്രസയില്‍ പോയി സഹോദരിയെ കൂട്ടി തിരികെ വീട്ടിലാക്കിയ ശേഷം, ചാലപ്പുറത്തെ ബന്ധുവീട്ടിലും പോയി നാദാപുരം വഴി മടങ്ങുകയായിരുന്നു അൻഫസ്.

ഇതിനിടയില്‍ നാദാപുരം പോലീസ് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് തന്റെ കൈയിലേക്ക് എന്തോ ഒന്ന് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്നത് അൻഫസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻതന്നെ സ്കൂട്ടർ നിർത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ പാമ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ സ്കൂട്ടറിന്റെ മുൻഭാഗം അഴിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. വൻ അപകടം ഒഴിവായ ആശ്വാസത്തിലാണ് അൻഫസും വീട്ടുകാരും