Latestകേരളം

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; ഡ​ൽ​ഹി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​ളി​ച്ച വി​ശാ​ല യോ​ഗം ഇ​ന്ന്. മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​മാ​യും, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തും.

നി​ല​വി​ലെ ച​ര്‍​ച്ച​യി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ത​ന്നെ​യാ​ണ് മു​ന്‍​തൂ​ക്കം. ഘ​ട​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട് കൂ​ടി അ​റി​ഞ്ഞ ശേ​ഷം അ​ന്തി​മ പ്ര​ഖ്യാ​പ​നം വ​രും. പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ല്‍ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ​തോ​ടെ ഹൈ​ക്ക​മാ​ന്‍​ഡും സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച​യാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ നി​ന്ന് വി​ളി വ​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നീ​ക്കം ഉ​ണ്ടാ​യ​ത്.