Latestകണ്ണൂര്‍

പിലാത്തറയിൽ മത്സ്യ ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു

പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ മെയ് 16 ന് കോക്കാട് ബസ് സ്റ്റോപ്പിനടുത്ത് മത്സ്യ ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന മത്സ്യ ലോറിയിലെ ഡ്രൈവറായ മംഗലാപുരം സ്വദേശി മുഹമ്മദ് അസ്പാക്ക് (31) ആണ് മരണപ്പെട്ടത്.ശനിയാഴ്ച ( മെയ് 16 ഉച്ചക്ക് 3:15 ഓടെയാണ് അപകടം നടന്നത് . മംഗലാപുരത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന മത്സ്യ ലോറിയും പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും കോക്കാട് ബസ്റ്റോപ്പിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന മത്സ്യ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പയ്യന്നൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 9:24 നാണ് മരണം സംഭവിച്ചത്.