ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതി, ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ
സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയയുടെ വീഡിയോ സമൂഹത്തിൽ തന്റെ സ്വകാര്യതയും മാന്യതയും തർകർത്തു. ഇക്കാര്യത്തിൽ കേസ് എടുക്കാൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ല. പൊലീസ് നടപടി ചോദ്യം ചെയ്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴും എഫ്ഐആർ ഇടാനാകില്ലെന്ന ഉത്തരവാണ് നൽകിയത്. ഈ സാഹചര്യത്തിൽ മജിസ്ടേറ്റ് കോടതി ഉത്തരവ് റദ്ദാക്കി കേസ് എടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം
