കണ്ണൂർ ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് എത്തിയത് 16,406 കുട്ടികൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ എത്തിയത് 16,406 പേർ.ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലേക്ക് എത്തിയത് ഇരിട്ടി സബ് ജില്ലയിലാണ്. 1745 കുട്ടികൾ. തൊട്ടടുത്ത് 1710 കുട്ടികൾ എത്തിയ കണ്ണൂർ നോർത്ത് സബ് ജില്ലയാണ്. ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിന് ശേഷമേ കൃത്യം കണക്ക് ലഭിക്കൂ.
തളിപ്പറമ്പ് നോർത്ത് 1389, പയ്യന്നൂർ 1373, ഇരിക്കൂർ 1327, മാടായി 1151, മട്ടന്നൂർ 1125, പാപ്പിനിശേരി 1062, പാനൂർ 998, തളിപ്പറമ്പ് സൗത്ത് 931, കുത്തുപറമ്പ് 857, തലശേരി നോർത്ത് 807, ചൊക്ലി 725, കണ്ണൂർ സൗത്ത് 722, തലശേരി സൗത്ത് 484 എന്നിങ്ങനെയാണ് കുട്ടികളുടെ കണക്ക്.
