Latestകേരളം

യുദ്ധ സാഹചര്യം; കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി :യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്.ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷമാണ് സർവിസ് റദ്ദാക്കിയ വിവരം അറിയിച്ചത്. രാത്രി 9.45നുള്ള ഇൻഡിഗോയുടെ സർവിസും റദ്ദാക്കിയിട്ടുണ്ട്