വാഹന മോഡിഫിക്കേഷനിൽ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പട്ടിക
അനുമതി ഇല്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും അനുമതി നേടി ആര്‍സിയിൽ മാറ്റം വരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകളും പട്ടികയിൽ .
അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
- സീറ്റ് കവര്‍
- ഫ്‌ലോര്‍ മാറ്റ്
- സ്റ്റിയറിങ് വീല്‍ കവര്‍
- ക്രോം ഗാര്‍ണിഷ്
- ഡോര്‍ വൈസറുകള്‍
- മഡ് ഫ്‌ളാപ്പുകള്‍
- ബോഡി സ്റ്റിക്കറുകള്‍
- ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്
- ഡാഷ് കാമറ
- റിവേഴ്‌സ് കാമറ
- പാര്‍ക്കിങ് സെന്‍സര്‍
- ജിപിഎസ് ട്രാക്കര്‍
- ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം
- അഡീഷണല്‍ സ്പീക്കറുകള്‍
- ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം
- ടോ ഹുക്കുകള്‍
- റൂഫ് കാരിയറുകള്‍
- 50 ശതമാനം സുതാര്യമായ സൺ ഫിലിം ആര്‍സിയില്‍ മാറ്റംവരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
- വാഹനത്തിന്റെ നിറം മാറ്റല്‍
- എന്‍ജിന്‍ മാറ്റല്‍
- എല്‍പിജി/സിഎന്‍ജി കിറ്റ് വെക്കല്‍
- ഇലക്‌ട്രിക്കാക്കി മാറ്റല്‍
- ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍
- ഷാസി ഫ്രെയിം മാറ്റല്‍
