കനത്തമഴ; ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം; വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധനം
ഇടുക്കി: ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധിച്ചത്.
അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജലാശയങ്ങളിലെ ജലവിനോദങ്ങളും നിരോധിച്ചു.
