മാരകമായ അളവിൽ കീടനാശിനി;ജപ്പാന് പിന്നാലെ ഇന്ത്യന്‍ മാമ്പഴങ്ങളുടെ ഇറക്കുമതി വിലക്കി നേപ്പാളും
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. അതിർത്തിയിലെ ക്വാറന്റൈൻ പരിശോധനയിൽ ഇറക്കുമതി ചെയ്ത മാമ്പഴങ്ങളിൽ മാരകമായ അളവിൽ രാസകീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നേപ്പാൾ കൃഷി-മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ ഈ നടപടി. ഏപ്രിൽ-മേയ് മാസം മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ട്.
ഇന്ത്യൻ മാമ്പഴങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താൻ സഹായിക്കുമെന്നാണ് നേപ്പാൾ അധികൃതരുടെ വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം തദ്ദേശീയമായ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും, പൗരന്മാർക്ക് കൂടുതൽ ആരോഗ്യകരവും സുരക്ഷിതവുമായ പഴങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്നും മാധേഷ് പ്രവിശ്യയിലെ കൃഷി മന്ത്രാലയ വക്താവ് മനീഷ് കുമാർ പാൽ വ്യക്തമാക്കി.
