Latestകണ്ണൂര്‍കേരളം

താഴെ ചൊവ്വയിൽ ഓട്ടോറിക്ഷ തൂണിലിടിച്ച് മറിഞ്ഞ് അപകടം; കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂർ : താഴെചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച്‌ മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി ആദി കടലായി ബദറുന്നിസ മൻസിലില്‍ ഹാരിസിൻ്റെ മകൻ കെ എം ഷഹനാസ് (39) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.20 ഓടെ ആയിരുന്നു അപകടം. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ഷഹനാസിൻ്റെ സുഹൃത്ത് ഷഹൂദിന് പരിക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.