Latestകേരളം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ക്ലോറിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

നിലവില്‍ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും ആശങ്കവേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലാണ് ഷിഗെല്ല പടര്‍ന്നത്. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യുന്നുണ്ട്. സ്‌കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവില്‍ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്‌കൂളിലെ ജലസ്രോതസ്സുകളില്‍ ഒന്നുവഴിയാണ് രോഗവ്യാപനം നടന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്ത