Latestകേരളം

ബെംഗളൂരുവില്‍ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

ബംഗാളുരു.റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്.ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഹെബ്ബഗോഡി പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ് തുണച്ചത്.നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാനായിരുന്നു യുവാവിൻ്റെ ശ്രമം. പൊലീസിനെ കണ്ടതോടെ ട്രെയിൻ വരുന്ന ദിശയിലേക്ക് യുവാവ് ഓടിമാറിയെങ്കിലും പിന്നാലെ ഓടിയ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ, സ്റ്റേഷനില്‍ വിളിച്ചറിയിച്ച്‌ ട്രെയിൻ നിർത്തിച്ചു. യുവാവിനെ പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.