മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍
തൃശൂർ.മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി .കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത് .
മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. ഭാര്യയ്ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.
