Latestകണ്ണൂര്‍കേരളം

വിദ്യാർത്ഥികൾക്ക് റീലുകൾ തയ്യാറാക്കാം, സമ്മാനം നേടാം

കണ്ണൂർ:-ലോക വയോജന അതിക്രമ വിരുദ്ധ ദിനാചരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്ക് റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ വയോജന അതിക്രമ വിരുദ്ധ ദിനാചരണ തീമായ ‘ബോധവൽക്കരണത്തിനപ്പുറം, വയോജനങ്ങൾക്ക് എതിരെയുള്ള അതിക്രമം തടയൽ ഫലപ്രദമാക്കുക’ എന്ന വിഷയത്തിലാണ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിക്കുന്നത്.

മൊബൈൽ ഫോണിൽ എടുത്ത റീലിന്
ഒരു മിനുട്ടിൽ താഴെ മാത്രമേ ദൈർഘ്യം പാടുള്ളൂ. റീൽ, വിഷയത്തിൽ പറഞ്ഞ ആശയത്തിൽ അധിഷ്ഠിതമായിരിക്കണം.
റീൽസിൽ ജാതി- മത -രാഷ്ട്രീയ-ലിംഗപരമായ അധിക്ഷേപങ്ങളോ മറ്റു വിവാദ പരാമർശങ്ങളോ ഉണ്ടാവരുത്. മൊബൈൽ ഫോൺ ലാൻഡ് സ്‌കേപ്പ് മോഡിൽ വെച്ച് ഷൂട്ട് ചെയ്ത റീൽ ആകുന്നത് അഭികാമ്യം.

തെരെഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലുകൾക്ക് സമ്മാനം നൽകുന്നതിന് പുറമെ ഇവ കണ്ണൂർ ജില്ലാ കളക്ടറുടെയും പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കും.
തെരെഞ്ഞെടുക്കപ്പെടുന്ന റീലുകൾ അവബോധ പരിപാടികൾക്കായി ഉപയോഗിക്കും.

റീലുകൾ dsjokannur@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് ജൂൺ 13 ന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം.