വെസ്റ്റ് കോസ്റ്റ് വൈകും
കണ്ണൂർ: ആരക്കോണം ജങ്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ – മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 21 മുതൽ 28 വരെ ഒന്നേകാൽ മണിക്കൂർ വൈകും.
ഈ ട്രെയിൻ (22637) 21 മുതൽ 28 വരെ 1.15 മണിക്കൂർ വൈകിയാകും ചെന്നൈയിൽ നിന്ന് പുറപ്പെടുക.
പകൽ 1.25ന് പുറപ്പെടേണ്ട ട്രെയിൻ 2.40 നാകും വിടുക. തിരിച്ചുള്ള ട്രെയിൻ (22638) 27ന് കട്ട്പ്പാടി വരെ മാത്രമേ സർവീസ് നടത്തും. അന്ന് ചെന്നൈയിൽ പോകില്ല. ഇതേ ട്രെയിൻ 18 മുതൽ 27 വരെ ഒന്നേകാൽ മണിക്കൂർ വരെ വൈകിയാകും ഓടുക.
