Latestകേരളം

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

കണ്ണൂർ :അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർതി ആർ എൽ നിതിൻ രാജിന്റെ മരണത്തിൽ ഡോക്ടർ റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയിൽ ഡോ. റാം മുൻകൂർ വാദിച്ചത്. നേരത്തെ മുൻ‌കൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് റാം അഭിഭാഷകൻ മുഖേനെ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കൃത്യമായ ഇടപെടലുകൾ പൊതുമധ്യത്തിൽ മാധ്യമങ്ങൾ നടത്തുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഏപ്രിൽ 10 നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.