കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പൊലീസിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പൊലീസിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് മതിയായ സുരക്ഷ നല്കാന് എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്. ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം മധ്യപ്രദേശ് പൊലീസില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ അവരുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്ഹാന് പ്രതിയാണ്. പെണ്‍കുട്ടിയെ ഫർഹാൻ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്പെണ്കുട്ടിയുടെ ഭര്‍ത്താവ് ഫര്ഹാന് ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് പൊലീസ് എതിര്‍ത്തിരുന്നു.
