ഹജ്ജ്: ആദ്യസംഘം തിരിച്ചെത്തി
മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ നിന്ന് പുറപ്പെട്ട ആദ്യ സംഘം മട്ടന്നൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ മടങ്ങിയെത്തി.
ഞായർ രാത്രി എഫ് 37346 നമ്പർ വിമാനത്തിൽ 345 ഹാജിമാരാണ് തിരിച്ച് എത്തിയത്.ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്മാൻ പുത്തലത്ത്, എയർ പോർട്ട് എം ഡി ദിനേശ് കുമാർ, സെൽ ഓഫീസർ പൊലീസ് സൂപ്രണ്ട് എസ് നജീബ്, അഡ്വ. കരീം ചേലേരി, പി പുരുഷോത്തമൻ, നോഡൽ ഓഫീസർ സി എച്ച് ജുനൈബ് എന്നിവർ ചേർന്ന് ഹാജിമാരെ സ്വീകരിച്ചു.
മെയ് നാല് മുതൽ 13 വരെ 13 വിമാനങ്ങളിലായി 4,519 പേരാണ് ഇത്തവണ കണ്ണൂർ എംബാർക്കേഷൻ പോയിന്റ് വഴി ഹജ്ജിന് പുറപ്പെട്ടത്. ജൂലൈ ഒന്നിന് അവസാന സംഘമെത്തും.
