Latestകേരളം

അമ്മയില്‍ നിന്ന് രാജി വെച്ച് മല്ലിക സുകുമാരന്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തന്റെ രാജി വിവരം അറിയിച്ചത്. സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്‌ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി.

‘സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നു, AMMയില്‍ നിന്നും. സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം’, മല്ലിക സുകുമാരന്റെ പോസ്റ്റില്‍ പറയുന്നു.

അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു.

വൈകാരിക കുറിപ്പിലൂടെയായിരുന്നു രാജി. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു. ഇനി സാധാരണ മെമ്പര്‍ മാത്രമായി തുടരുമെന്ന് പറഞ്ഞാണ് ടിനി ടോം രംഗത്തെത്തിയത്.