ട്രെയിനിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് പിഴ ഇരട്ടിയാക്കി
ട്രെയിനിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് ഉൾപ്പെടെയുള്ള പിഴത്തുക ഇരട്ടിയിൽ അധികമാക്കി റെയിൽവേ മന്ത്രാലയം.
ജൻ വിശ്വാസ് നിയമം 2026 പ്രകാരം കുറഞ്ഞ പിഴ 500 രൂപയാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള പിഴ 250ൽ നിന്ന് 500 രൂപയാക്കി.
ട്രെയിനിൽ പുകവലിച്ചാൽ ഇനി 2000 രൂപ പിഴ ചുമത്തും. നിലവിൽ 200 രൂപയായിരുന്നു. ഭിക്ഷാടനം, അനധികൃത വിൽപന എന്നിവ പിടിച്ചാൽ 2000 രൂപയാണ് പിഴ.
സ്ത്രീകളുടെ കോച്ചിലോ സീറ്റിലോ യാത്ര ചെയ്യുന്ന പുരുഷൻമാർക്ക് 2500 രൂപയും പിഴ ചുമത്തും. മറ്റ് പിഴ തുകകളും വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഈടാക്കി തുടങ്ങി.
