Latestകേരളം

സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു

തൃശ്ശൂർ.തൃശ്ശൂർ വടക്കാഞ്ചേരിയില്‍ സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു .പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടില്‍ വർഗീസ് ഭാര്യ മിനി വർഗീസാണ് (52 ) ആണ് മരിച്ചത്.

ഇന്നു രാവിലെ 9:30 ഓടെ അങ്കണവാടിയിലേക്ക് പോകാനായി ബന്ധുവിനൊപ്പം ഇലക്‌ട്രിക് സ്കൂട്ടറിന് പുറകില്‍ ഇരുന്ന് സഞ്ചരിക്കുന്നതിനിടെ ഷാള്‍ സ്കൂട്ടറില്‍ കുരുങ്ങിയതോടെ കഴുത്തു മുറുകി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരങ്ങള്‍.

ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി ആക്‌ട്സ് പ്രവർത്തകർ ഉടൻതന്നെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുരുത്തി ചാത്തൻപടി 166 നമ്പർ അങ്കണവാടിയിലെ അധ്യാപികയാണ് മിനി വർഗീസ്. നാട്ടുകാർക്ക് ഏറെ സുപരിചിതയായ അംഗണവാടി ടീച്ചറുടെ വിയോഗം നാടിനു തീരാ വേദനയാവുകയാണ്.