Latestകേരളം

പോളിയോ: 17.53 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി

പോളിയോ നിർമാർജന ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസ്സിൽ താഴെയുള്ള 17.53 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകി.

19.80 ലക്ഷം കുട്ടികൾക്കാണ് മരുന്ന് നൽകേണ്ടിയിരുന്നത്. വിവിധ ജില്ലകളിലായി 22,288 ബൂത്തുകളിലാണ് വിതരണം നടന്നത്.

യാത്രാവേളയിൽ തുള്ളി മരുന്ന് നൽകാൻ 539 ട്രാൻസിറ്റ് ബൂത്ത്, 283 മൊബൈൽ ബൂത്ത്, ഒമ്പത് ഉത്സവ/ മേള ബൂത്ത് എന്നിവയും ക്രമീകരിച്ചിരുന്നു.

ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് തിങ്കളും ചൊവ്വയും വീടുകളിലെത്തി തുള്ളി മരുന്ന് നൽകും.