നിപ സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ പുതിയ പരിശോധനഫലം നെഗറ്റീവ്
കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവായത്.എന്നാല്‍, ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ യുവാവ് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ തുടരും. പ്രോട്ടോക്കോളിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്
