Latestകേരളം

സ്വര്‍ണവില ഉയര്‍ന്നു

കേരളത്തില്‍ വന്‍ നഷ്ടത്തിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.13,020 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്.പവന്റെ വിലയില്‍ 1400 രൂപയുടെ വര്‍ധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു.1160 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 85,640 രൂപയായി ഉയര്‍ന്നു.

ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 165 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയില്‍ 1320 രൂപയുടെ കുറവുണ്ടായി