പ്രധാന മന്ത്രിയുടെ മുഖംമൂടി അണിഞ്ഞ് കവര്‍ച്ച;അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
കരേഡ ടൗണിലെ ബസ് സ്റ്റാൻഡിനടുത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. കടയുടെ മേൽക്കൂരയിലൂടെ മോഷ്ടാക്കൾ കടയിലേക്ക് കടന്നതായും ഏകദേശം 4–5 ലക്ഷം രൂപ വിലമതിക്കുന്ന 35 മുതൽ 40 വരെ സ്മാർട്ട്ഫോണുകൾ കവർച്ച ചെയ്തതായും കടയുടമ ലക്ഷ്മൺ സെൻ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സെൻ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
