Latestകേരളം

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് മാത്രം. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 200 രൂപയുടെ കുറവോടെ 1,07,600 രൂപയിലെത്തി . ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെ കുറവോടെ, 13,450 രൂപയാണ് വില. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയതിനു ശേഷമുള്ള ഇടിവാണ് ഇത്. കഴിഞ്ഞ മാസം ഉണ്ടായ റെക്കോർഡ് ഇടിവിന് ശേഷം സ്വർണ വിലയില്‍ വീണ്ടും വര്‍ധനവ് സംഭവിക്കുകയാണ്.