Latestദേശീയം

സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോ മിന്നൽ പരിശോധയ്ക്ക് നേരിട്ടെത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധയ്ക്കായി നേരിട്ടെത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൈക്കൂലി, ശുചിത്വമില്ലായ്മ, അപര്യാപ്തമായ സൗകര്യങ്ങള്‍ ആണെന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ വിഡിയോ സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ്‌യുടെ നേരിട്ടുള്ള സന്ദര്‍ശനം. ചെന്നൈയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനിലാണ് വിജയ് പരിശോധന നടത്തിയത്.

ആശുപത്രിയിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികളുടെ പരിചരണം ഉറപ്പുവരുത്തുന്നതിനുമായാണ് മുഖ്യമന്ത്രി വിജയ് മിന്നല്‍ പരിശോധന നടത്തിയത്. വാര്‍ഡുകളിലുണ്ടായിരുന്ന അമ്മമാരോടും കൂട്ടിരുപ്പുകാരോടും വിവരങ്ങള്‍ അദേഹം ചോദിച്ചറിഞ്ഞു. ജോലിയില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെയും അഴിമതിക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.