Latestഅറിയിപ്പ്‌കേരളം

അസിസ്റ്റൻറ് പ്രിസൺ ഓഫീസറുടെ 5 ഒഴിവുകൾ

കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ മാനസിക അനാരോഗ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന്

അഞ്ച് പ്രിസൺ ഓഫീസർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. 55 വയസ്സിൽ താഴെയുള്ള, എസ്.എസ്.എൽ.സി പാസായതും മെഡിക്കൽ കാറ്റഗറി SHAPE-1 ആയതുമായ വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം.

വിമുക്തഭടന്മാർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്ത എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ് പകർപ്പും സഹിതം ജൂലൈ 15 മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0497 2700069.