കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് നാല് പേര്‍ മരിച്ചു
കണ്ണൂർ ചാലോട് വാഹനാപകടത്തില്‍ നാല് മരണം. കാർ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്.ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്
