Latestകേരളം

അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ കേസെടുത്ത് പൊലീസ്

മലപ്പുറം ലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകൻ വടകര സ്വദേശി ബല്‍രാജിനെതിരെ കേസെടുത്തു.ജുവനൈല്‍ ആക്‌ട് പ്രകാരമാണ് കേസ്. ക്ലാസില്‍ വച്ച്‌ അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കയ്യിൻ്റെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേല്‍പ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്‌എംഎച്ച്‌എസ്‌എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതല്‍ പരാതി പുറത്തുവരുന്നുണ്ട്. അടി കിട്ടിയ വിദ്യാർത്ഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനില്‍ നിന്ന് അടിയേറ്റിരുന്നു.