Latestകണ്ണൂര്‍കേരളം

ഇരിട്ടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു

കണ്ണൂർ: ഇരിട്ടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു.ഇരിട്ടി പയഞ്ചേരി വികാസ് നഗർ സരോവരം വീട്ടില്‍ കെ. സുരേഷ് ബാബു (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.15-ഓടെ കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം നടന്നത്.

ഇരിട്ടിയില്‍ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിന്റെ ഓട്ടോറിക്ഷയിലേക്ക് കണ്ണൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്