Latestദേശീയം

കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഗുരുഗ്രാമിലെ തൻ്റെ താമസ സ്ഥലത്തുവെച്ചായിരുന്നു യുവതിയെ യുവാവ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു യുവാവും യുവതിയും ജോലി ചെയ്തിരുന്നത്. യുവതിയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് യുവാവിൻ്റെ താമസ സ്ഥലത്ത് എത്തി. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.