ഓണം സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ പുതിയ സര്‍വീസുകള്‍
സീസണിലെ തിരക്ക് ലഘൂകരിക്കുന്നതിനും യാത്ര എളുപ്പമാക്കുന്നതിനുമായാണ് അധിക ട്രെയിൻ അനുവദിച്ചത്. കോട്ടയം, എറണാകുളം, ഷൊർണൂർ വഴി കടന്നുപോകുന്ന ഈ സ്പെഷല്‍ ഓഗസ്റ്റ് പകുതി മുതല്‍ സെപ്റ്റംബർ ആദ്യം വരെ സർവീസ് നടത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താഴെ നല്‍കുന്നു.06093 തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംക്‌ഷൻ ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബർ 9 വരെ എല്ലാ ബുധനാഴ്ചകളിലും ഈ ട്രെയിൻ സർവീസ് നടത്തും. രാവിലെ 9 മണിക്ക് തിരുവനന്തപുരം നോർത്തില്‍ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 9 മണിക്ക് മംഗളൂരു ജംക്‌ഷനില്‍ എത്തിച്ചേരും.
06094 ഓഗസ്റ്റ് 13 മുതല്‍ സെപ്റ്റംബർ 3 വരെ എല്ലാ വ്യാഴാഴ്ചകളിലും മടക്ക സർവീസ് ഉണ്ടാകും. ഉച്ചയ്ക്ക് 3.15-ന് മംഗളൂരു ജംക്‌ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 5.30-ഓടെ തിരുവനന്തപുരത്ത് എത്തും. കോട്ടയം, എറണാകുളം, ഷൊർണൂർ വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് ഏറെ സഹായകരമാകുന്ന രീതിയിലാണ് ഈ സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്
