ഉത്തരം പറയാൻ വൈകി,മകളെ വടികൊണ്ടടിച്ച് മര്‍ദ്ദിച്ചു; എറണാകുളത്ത് അമ്മക്കെതിരെ കേസ്
എറണാകുളം പഠിക്കുന്നതിനിടെ ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം പറയാൻ വൈകിയതിന് മർദ്ദിച്ചുവെന്ന ഒമ്പത് വയസ്സുകാരിയുടെ പരാതിയില്‍ അമ്മക്കെതിരെ പൊലീസ് കേസെടുത്തു.മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്.
സംരക്ഷണ ചുമതല അമ്മക്കുള്ള കുട്ടി ജൂലൈ 7-ന് രാത്രി ഏഴ് മണിയോടെയാണ് പഠിക്കുന്നതിനിടെ മർദ്ദനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഉടൻ മറുപടി നല്‍കാത്തതിലുള്ള ദേഷ്യത്തിലാണ് അമ്മ ആക്രമിച്ചതെന്നാണ് ആരോപണം.
ട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസ് എടുത്തത്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലുള്ള നിയമങ്ങള്‍ കർശനമായി നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴിയും മെഡിക്കല്‍ പരിശോധന റിപ്പോർട്ടും അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ ഉണ്ടാകൂ.
