പത്മശ്രീ ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു
കോട്ടയം: പത്മശ്രീ പുരസ്കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2020 ലാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്. പരമ്പരാഗത പാവകളി കലാരൂപത്തിന് നല്കിയ സംഭാവനകള്‍ മാനിച്ചായിരുന്നു പുരസ്കാരം.
കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. കേരള ടൂറിസത്തിന്റെ ഔദ്യാഗിക വെബ്സൈറ്റില്‍ പങ്കജാക്ഷി അമ്മയെ പറ്റി പരാമര്‍ശമുണ്ട്. ഫോക്ക് ലോര്‍ അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നോക്കുവിദ്യ അവതരിപ്പിച്ചിട്ടുണ്ട് പങ്കജാക്ഷി. പതിനൊന്നാം വയസ്സുമുതല്‍ പങ്കജാക്ഷി പാവകളി അഭ്യസിച്ചിരുന്നു. അച്ഛനും അമ്മയും പാവകളി കലാകാരന്മാരായിരുന്നു
