ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്,മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും
ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന് സി ജോസഫ് വിജയ് പൂര്‍ണപിന്തുണ അറിയിച്ചു. ചെന്നൈയില്‍ സി ജോസഫ് വിജയ്യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കഴിഞ്ഞദിവസം ദക്ഷിണേന്ത്യയെ ലഹരി മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവികളും കേരള-ലക്ഷദ്വീപ് കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ, എസ്‌ഐബി, ആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവരും ‘ഓപ്പറേഷന്‍ തൂഫാന്‍’ ദി നാര്‍ക്കോ ഹണ്ടിനായി ഓരോ എസ് പി മാരെ നോഡല്‍ ഓഫീസര്‍മാരായി അവരവരുടെ സംസ്ഥാനങ്ങളില്‍ അടിയന്തരമായി ചുമതലപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
