Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,135 രൂപയും പവന് 1,05,080 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.