ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിലായി
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.ചങ്ങരംകുളം സ്വദേശി മുര്‍ഷിദ് (25) ആണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നേരിട്ട യുവതി ധൈര്യപൂര്‍വ്വം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അടിയന്തര നടപടി സ്വീകരിച്ചത്.ചങ്ങരംകുളം കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് യാത്രക്കാര്‍ക്ക് നാണക്കേടുണ്ടാക്കിയ ഈ സംഭവം അരങ്ങേറിയത്. ബസിലെ തിരക്ക് മുതലെടുത്ത് പ്രതിയായ മുര്‍ഷിദ് തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നുവെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി. ബസിനുള്ളില്‍ വെച്ചുതന്നെ ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത യുവതി, യാത്ര അവസാനിച്ച ഉടന്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു
