കറിക്ക് ഉപ്പില്ലെന്ന കാരണത്താല്‍ ഷെഫിന്റെ കൈ കത്തികൊണ്ട് വെട്ടി ഹോട്ടലുടമ
എറണാകുളം: കറിക്ക് ഉപ്പില്ലെന്ന കാരണത്താല്‍ ഹോട്ടല്‍ ഉടമയുടെ മർദ്ദനത്തിനിരയായി ജീവനക്കാരൻ.അങ്കമാലി മീൻ വിലാസം ഹോട്ടലില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഷെഫ് റിയാസിനാണ് മർദ്ദനമേറ്റത്.
ഹോട്ടല്‍ ഉടമകളില്‍ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് ആക്രമിക്കുകയും കൈയ്ക്ക് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. സ്വന്തം ഹോട്ടലില്‍ ഫിഷ് ഫ്രൈ ഓർഡർ ചെയ്ത ഉടമയ്ക്ക് അതിന്റെ രുചി ഇഷ്ടപ്പെട്ടില്ല. “ഉപ്പ് പോരാ” എന്ന് പറഞ്ഞുകൊണ്ടാണ് മർദ്ദനം ആരംഭിച്ചത്.
ഫ്രീസർ കേടായതുകൊണ്ടാണ് മീനിന് രുചിക്കുറവ് എന്ന് ജീവനക്കാരൻ വിശദീകരിച്ചെങ്കിലും ഉടമ അത് കേള്‍ക്കാൻ തയ്യാറായില്ല. തുടർന്ന് വാക്കുതർക്കം വലിയ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.ആക്രമണത്തില്‍ പരുക്കേറ്റ റിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്.ജോലിസ്ഥലത്തെ അതിക്രമത്തിനെതിരെ ഹോട്ടല്‍ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
