Latestകേരളം

കർക്കടകം പിറന്നിട്ടും സംസ്ഥാനത്ത് 33 ശതമാനം മഴക്കുറവ്

കണ്ണൂർ: കർക്കടകം പിറന്നിട്ടും സംസ്ഥാനത്ത് 33 ശതമാനം മഴക്കുറവ് തുടരുന്നു.കാസർകോട് (ഒരു ശതമാനം മഴക്കുറവ്), കണ്ണൂർ (എട്ട് ശതമാനം) ജില്ലകളിൽ മാത്രമാണ് സാധാരണ അളവിനോട് അടുത്ത മഴ ലഭിച്ചത്.

കാലവർഷ കാറ്റ് ദുർബലമായതോടെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മലയോര ജില്ലകളായ ഇടുക്കി (64%), വയനാട് (53%) ജില്ലകളിലാണ്.