Latestകേരളം

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ വ‍ർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ വ‍ർധനവ്. ഇന്ന് കേരളത്തിൽ കേരള ​ഗോൾഡ് മെ‍‍ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ​ഗ്രാമിന് 210 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഇത് ഒരു പവനിലേക്ക് കണക്കാക്കുമ്പോൾ 1680 രൂപയോളം കൂടിയതായി കാണാം. ഇതോടെ ഇന്ന് കേരളത്തിൽ സ്വ‍‌ർണം ​ഗ്രാമിന് 13,430 രൂപയും പവന് 1,07,440 രൂപയുമായി വില. അതിന് പിറകെ സ്വ‍ർണ വില ഏറിയും കുറഞ്ഞും നിൽക്കുകയായിരുന്നു. സംസ്ഥാനത്ത് വെള്ളി വിലയിലും വ‍ർധനവുണ്ടായിട്ടുണ്ട്. നിലവിൽ 22 കാരറ്റ് സ്വ‍ർണം ​ഗ്രാമിന് 240 രൂപയിലും 10 ​ഗ്രാമിന് 2,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.