Latestകേരളം

ഏക മകൻ മരിച്ചത് ഒരുവർഷം മുൻപ്; എറണാകുളം വൈപ്പിനിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊച്ചി: എറണാകുളം വൈപ്പിനിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശി സഞ്ജീവ് (75), ഭാര്യ സവിത (65) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കഴിഞ്ഞ വർഷം ഇവരുടെ ഏകമകൻ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു.

ഇതിന്‍റെ മനോവിഷമത്തിലായിരുന്നു ദമ്പതികൾ. മകൻ്റെ മരണത്തെ തുടർന്ന് മുൻപ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധി അടക്കം മറ്റ് പ്രശ്നങ്ങൾ ഇല്ല എന്നാണ് പ്രാഥമിക വിവരം.