Latestകേരളം

താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

റിയാദ്: മലപ്പുറം വണ്ടൂർ വാണിയമ്പലം ശാന്തി നഗറിൽ താമസിക്കുന്ന പള്ളിയാളി ദിൽഷാദ് (45) ജിദ്ദയിൽ നിര്യാതനായി. പലസ്തീൻ റോഡിലെ മൊബൈൽ മാർക്കറ്റിൽ ജോലിചെയ്തിരുന്ന ഇദ്ദേഹത്തിന് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. 22 വർഷമായി പ്രവാസിയായിരുന്നു.

പിതാവ്: പള്ളിയാളി അബ്ദുൽ കരീം, മാതാവ്: നരിമണ്ണിൽ മൈമൂന, ഭാര്യ: റുബീന, മക്കൾ: ദിയാൻ, ഐദിൻ, സഹോദരികൾ: ദിൽസത്ത്, ദിൽറുബ. വ്യാഴാഴ്ച്ച അസർ നമസ്കാരാനന്തരം ജിദ്ദ ബാബ് മക്കയിലെ മസ്‌ജിദ് അസദിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം മയ്യിത്ത് ഖബറടക്കി.