Latestകേരളം

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഓസ്‌ട്രേലിയയിലെ പെർത്ത് നഗരത്തില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ അങ്കമാലി സ്വദേശിനിയായ മലയാളി യുവതി മരിച്ചു.അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗം ആൻമേരി ജോയി (30) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പെർത്തിലെ മാർട്ടിൻ പ്രദേശത്തെ ടോക്കിൻ ഹൈവേ – മില്‍സ് റോഡ് വെസ്റ്റ് ജംഗ്ഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ ആൻമേരിക്ക് ഗുരുതരമായി പരുക്കേറ്റു.

ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ആൻമേരിയെ സമീപത്തെ റോയല്‍ പെർത്ത് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടർമാർ മണിക്കൂറുകളോളം ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ ആൻമേരി മരണത്തിന് കീഴടങ്ങുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ആൻമേരിയെ സമീപത്തെ റോയല്‍ പെർത്ത് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടർമാർ മണിക്കൂറുകളോളം ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ ആൻമേരി മരണത്തിന് കീഴടങ്ങുകയായിരുന്നു.അപകടത്തില്‍ മറ്റൊരു വാഹനം ഓടിച്ചിരുന്ന 33 കാരനും ഗുരുതര പരുക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിന്റെ കാരണത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.ആൻമേരിയുടെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞ് പെർത്ത് മലയാളി സമൂഹം മുഴുവൻ ദുഃഖത്തിലാണ്. ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയില്‍ താമസിച്ചുവരികയായിരുന്നു ആൻമേരി.