ഇന്ത്യൻ അന്താരാഷ്ട്ര കബഡി താരത്തിൻ്റെ ഭാര്യയെ ഹരിയാനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
റോഹ്തക്: ഹരിയാനയിലെ റോഹ്തക്കിൽ അന്താരാഷ്ട്ര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മുസ്‌കാൻ ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മഹാം മേഖലയിലെ ഫർമാന ഗ്രാമവാസിയായ മുസ്‌കാനും ഷീലു ബൽഹാരയും തമ്മിലുള്ള വിവാഹം 2023 ഡിസംബറിലാണ് കഴിഞ്ഞത്. കഴിഞ്ഞ വർഷം നവംബറിൽ ഇവർക്ക് ഹാർദിക് എന്ന മകൻ പിറന്നിരുന്നു.
